റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു’; അവകാശവാദത്തില്‍ ഉറച്ച് ട്രംപ്

വാഷിങ്ടണ്‍: റഷ്യയില്‍നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായുളള ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും അവകാശ വാദം ഉന്നയിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സെലന്‍സ്‌കി വളരെ ശക്തനായ നേതാവാണെന്ന് ട്രംപ് പ്രശംസിച്ചു. എന്നാല്‍ യുക്രെയ്‌ന് ടോമാഹോക് മിസൈലുകള്‍ നല്‍കില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് അമേരിക്ക. അതേസമയം യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആക്കം കൂട്ടലാണ് ട്രംപിന്റെ പ്രസ്താവനയെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. ‘പുടിന്‍ തയ്യാറല്ലെന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. എന്നാല്‍ നിങ്ങളുടെ സഹായത്തോടെ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം’, സെലന്‍സ്‌കി ട്രംപിനോട് പറഞ്ഞു.




