Uncategorized

ശിരോവസ്ത്ര വിവാദം: ‘ നിര്‍ഭാഗ്യകരം; കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത്’; പികെ കുഞ്ഞാലികുട്ടി

എറണാകുളം പള്ളുരുത്തി റിത്താസ് സ്‌കൂളില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. കേരളത്തില്‍ സംഭവിച്ചുകൂടാത്തതാണെന്നും അദ്ദേഹം പറഞ്ഞു.നിയമം അനുസരിച്ച് വരികയാണെങ്കില്‍ എന്നാണ് പറഞ്ഞത്. എന്ത് നിയമമാണത്. ഒരു കുട്ടിയുടെ തലയില്‍ ഒരുമുഴം നീളം ഉള്ള ഒരു തുണി, അവരുടെ ശിരോവസ്ത്രം പോലെ തന്നെയുള്ളതാണ്. അത് കണ്ടാല്‍ പേടിയാകും നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിര്‍ഭാഗ്യകരമായി. കേരളത്തില്‍ സംഭവിച്ചുകൂതാത്ത ഒന്നാണ്. ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത ഒന്നുമാണ്. പൊതുസമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ് – അദ്ദേഹം പറഞ്ഞു.

അതേസമയം, സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു. ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ വിദ്യാര്‍ഥിനിയുടെ പിതാവ് കക്ഷി ചേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button