പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നത് രഹസ്യമായി പകര്‍ത്തി; മധ്യപ്രദേശില്‍ മൂന്ന് എബിവിപി നേതാക്കള്‍ അറസ്റ്റില്‍

മധ്യപ്രദേശ് മുന്ദ്സോറില് വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിച്ചിരുന്ന് പകര്‍ത്തിയ മൂന്ന് എബിവിപി നേതാക്കള്‍ അറസ്റ്റില്‍. മന്ദ്സൗര്‍ ജില്ലയിലെ ഹാരജ യശ്വന്ത് റാവു ഹോല്‍ക്കര്‍ ഗവണ്മെന്റ് കോളേജിലെ എബിവിപി ലോക്കല്‍ സെക്രട്ടറി ഉമേഷ് ജോഷി, കോളേജ് സഹഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.
കോളേജിലെ കലോത്സവത്തിനിടെയാണ് പെണ്‍കുട്ടിള്‍ വസ്ത്രം മാറുന്നത് എബിവിപി പ്രവര്‍ത്തകര്‍ ഫോണില്‍ ചിത്രീകരിച്ചത്. സംശയം തോന്നിയ വിദ്യാര്‍ഥിനികള്‍ കോളേജ് അധികൃതരെ വിവരം അറിയിച്ചു. ക്യാമ്പസിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നത് ചിത്രീകരിക്കുന്നത് വ്യക്തമായി. കോളേജിലെ മൂന്നാം വര്‍ഷ ബി എ വിദ്യാര്‍ഥികളാണ് പിടിയിലായ മൂന്നു പേരും.
പ്രതികള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 77, 3(5) എന്നിവ പ്രകാരം കേസെടുത്തതായി ഭാന്‍പുര പോലീസ് സ്റ്റേഷന് ഇന്‍-ചാര്‍ജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.




