Uncategorized

ജീവകാരുണ്യ പ്രവർത്തകൻ സി.കെ അജീഷ് അന്തരിച്ചു

ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവർത്തകനും കരുവഞ്ചാലിലെ രേഖ അഡ്വർടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മലയോരമേഖലയിലെ രക്തദാന സന്നദ്ധ പ്രവർത്തനത്തിലൂടെ നിരവധി പേർക്ക് പുനർജീവൻ നൽകിയ അദ്ദേഹം ബ്ലഡ് ഡോണേഴ്സ‌് കേരള മുൻ ജില്ലാ പ്രസിഡന്റാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാൽ യൂണിറ്റ് അംഗമാണ്. പിതാവ്:പരേതനായ ചിറ്റാരിയിൽ കരുണാകരൻ, മാതാവ്: വയലിൽ ദേവകി. ഭാര്യ: എം.കെ ഉമാദേവി (റിട്ട.പ്രഥമാധ്യാപിക, ഒറ്റത്തൈ ഗവ: യു.പി.സ്കൂൾ). സഹോദരിമാർ: അജിത, അനിത, സജിത്ത്. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കരിങ്കയം പൊതുശ്മ‌ശാനത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button