നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ: ഫ്രാങ്ക്ളിനെ കെെവിടാതെ കോണ്‍ഗ്രസ്

‘സ്ത്രീ പീഡനവും സാമ്പത്തിക തട്ടിപ്പടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ നടപടിയെടുക്കാതെ കെ പി സി സി . ജോസ് ഫ്രാങ്ക്ലിന്റെ തട്ടിപ്പുകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇതുവരെ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് . തുടര്‍ന്ന് നോക്കട്ടെ പരിശോധിക്കാം എന്നും മറുപടി പറഞ്ഞു.
തെരുവു ഗുണ്ടകള്‍ തോല്‍ക്കുന്ന തരത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിന് ആളുകളോട് ഇടപെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ജോസ് തന്നെ പീഡിപ്പിച്ചു എന്ന കുറിപ്പ് എഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തിരുന്നു. ഉയര്‍ന്ന പലിശയ്ക്ക് പണം കൊടുത്ത് പിന്നീട് അവരുടെ വീടും വസ്തുവും സ്വന്തമാക്കുന്നതും ഇയാളുടെ രീതിയായിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുതന്നെ നിരവധി പരാതികളാണ് ജോസ് ഫ്രാങ്ക്ലിനെ കുറിച്ച് നേതൃത്വത്തിന് ലഭിച്ചത്. എന്നിട്ടും ഇയാള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കെപിസിസി തയ്യാറാകുന്നില്ല.
താനെല്ലാം നടപടിയെടുക്കേണ്ടത് എന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം




