തദ്ദേശ തിരഞ്ഞെടുപ്പ്: 18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാർഡുകൾ കൂടി നറുക്കെടുത്തു

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാർഡുകൾ നിശ്ചയിക്കാൻ മൂന്നാം ദിനം ഇരിക്കൂർ, പാനൂർ, ഇരിട്ടി ബ്ലോക്കിന് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടന്നു. ഇതോടെ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കലക്ടർ അരുൺ കെ വിജയൻ നേതൃത്വം നൽകി. തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 16 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
സംവരണ വാർഡുകൾ:
മലപ്പട്ടം ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് അഡൂർ, മൂന്ന് മലപ്പട്ടം ഹൈസ്‌കൂൾ, ആറ് അഡുവാപ്പുറം സൗത്ത്, എട്ട് തലക്കോട് വെസ്റ്റ്, 11 പൂക്കണ്ടം, 12 കൊവുന്തല, 13 അടിച്ചേരി പട്ടികജാതി: അഞ്ച് അഡുവാപ്പുറം നോർത്ത്
പയ്യാവൂർ ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് ശാന്തിനഗർ, അഞ്ച് ചതിരംപുഴ, ഏഴ് കുഞ്ഞിപ്പറമ്പ്, 10 ഉപ്പുപടന്ന, 11 കണ്ടകശ്ശേരി, 13 കോയിപ്ര, 14 വെമ്പുവ, 16 ഏറ്റുപാറ, 17 വഞ്ചിയം പട്ടികവർഗം: ആറ് പൈസക്കരി
ഇരിക്കൂർ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് ആലത്തൂടി, അഞ്ച് സിദ്ദിഖ് നഗർ, ആറ് കുന്നുമ്മൽ, എട്ട് പട്ടുവം, 10 ഇരിക്കൂർ ടൗൺ, 13 കുട്ടാവ്, 14 ചേടിച്ചേരി പട്ടികജാതി: നാല് പയസ്സായി.
ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് കുടിയാന്മല, മൂന്ന് ചെറിയ അരീക്കമല, എട്ട് ഏരുവേശ്ശി, 10 ചെമ്പേരി, 11 ഇടമന, 12 ചെളിംപറമ്പ്, 14 രത്നഗിരി, 15 കൊക്കമുള്ള്, പട്ടികവർഗ്ഗം: രണ്ട് അരീക്കാമല
കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് പഴശ്ശി, രണ്ട് പാവന്നൂർ മൊട്ട, ഏഴ് വടുവൻകുളം, ഒൻപത് കോമക്കരി, 10 വേശാല, 11 കട്ടോളി, 12 തണ്ടപ്പുറം, 15 ചെറുവത്തല, 16 മാണിയൂർ സെൻട്രൽ പട്ടികജാതി: നാല് പാവന്നൂർ
മയ്യിൽ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് കണ്ടക്കൈ, ആറ് വേളം, ഏഴ് മയ്യിൽ, എട്ട് വള്ളിയോട്ട്, ഒൻപത് തായംപൊയിൽ, 12 പാലത്തുങ്കര, 13 ചെറുപഴശ്ശി, 16 കയരളം, 18 അരിമ്പ്ര, 19 മുല്ലക്കൊടി. പട്ടികജാതി: 17 നണിയൂർ നമ്പ്രം
പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് ആലത്തുപറമ്പ്, ആറ് കല്ലുവയൽ, എട്ട് പടിയൂർ, ഒൻപത് പൂവ്വം, 11 പെരുമണ്ണ്, 12 പെടയങ്ങോട്, 14 കല്യാട്, 16 ചോലക്കരി. പട്ടികവർഗ്ഗം: 15 ബ്ലാത്തൂർ
കതിരൂർ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് പുല്യോട് സി.എച്ച് നഗർ, മൂന്ന് പുല്യോട് ഈസ്റ്റ്, നാല് കതിരൂർതെരു, അഞ്ച് വേറ്റുമ്മൽ, ഒൻപത് വണ്ണാർവയൽ, 10 കുണ്ടുചിറ, 12 പൊന്ന്യം സൗത്ത്, 13 പൊന്ന്യം സ്രാമ്പി, 14 പുല്യോടി, 18 കുട്ട്യേരിച്ചാൽ പട്ടികജാതി: 17 കതിരൂർ ടൗൺ
ഉളിക്കൽ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മാട്ടറ, അഞ്ച് കല്ലംതോട്, ആറ് തൊട്ടിപ്പാലം, ഏഴ് പേരട്ട, ഒൻപത് വട്ട്യംതോട്, 10 കതുവാ പറമ്പ്, 12 കേയാപറമ്പ്, 15 നെല്ലിക്കാംപൊയിൽ, 17 തേർമല, 21 പെരുമ്പള്ളി, 22 മണിക്കടവ് സൗത്ത് പട്ടികവർഗ്ഗം: 13 ഉളിക്കൽ വെസ്റ്റ്
ചൊക്ലി ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് രജിസ്ട്രാർ ഓഫീസ്, നാല് മരാങ്കണ്ടി, ഏഴ് കുറ്റിയിൽ പീടിക, ഒൻപത് കാഞ്ഞിരത്തിൻ കീഴിൽ, 10 മത്തിപ്പറമ്പ്, 11 നാരായണൻ പറമ്പ്, 13 മേക്കരവീട്ടിൽ താഴെ, 14 തുളുവർ കുന്ന്, 17 ചൊക്ലി ടൗൺ, 18 ഗ്രാമത്തി.
പട്ടികജാതി: ആറ് കുറുന്താളി പീടിക
മൊകേരി ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് പാത്തിപ്പാലം, മൂന്ന് പാത്തിപ്പാലം ഈസ്റ്റ്, നാല് വളള്യായി നോർത്ത്, അഞ്ച് വളള്യായി ഈസ്റ്റ്, ഏഴ് മാക്കൂൽ പീടിക, 13 കൂരാറ, 14 പടിഞ്ഞാറേ മൊകേരി, 15 കൂരാറ നോർത്ത്. പട്ടികജാതി: 11 മൊകേരി
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് പാലത്തുംകടവ്, ആറ് അങ്ങാടിക്കടവ്, ഏഴ് ഈന്തുംകരി, ഒൻപത് കൂമൻതോട്, 10 കരിക്കോട്ടക്കരി, 11 വലിയപറമ്പിൻകരി, 12 കമ്പനിനിരത്ത്, 13 മുണ്ടയാം പറമ്പ്. പട്ടികവർഗ്ഗം: 14 ആനപ്പന്തി
ആറളം ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മാഞ്ചുവട്, നാല് ചതിരൂർ, ആറ് കോട്ടപ്പാറ, എട്ട് കീഴ്‌പ്പള്ളി, 12 വീർപ്പാട്, 13 ഉരുപ്പുംകുണ്ട്, 16 പെരുമ്പഴശ്ശി, 17 ആറളം പട്ടികവർഗ്ഗ വനിത: ഒന്ന് എടൂർ, ഏഴ് ആറളം പട്ടികവർഗ്ഗം: 14 കല്ലറ
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മനയത്ത് വയൽ, മൂന്ന് താഴെ ചെമ്പാട്, നാല് അരയാക്കൂൽ, അഞ്ച് കിഴക്കേ ചമ്പാട്, 10 പടിഞ്ഞാറേ പന്ന്യന്നൂർ, 11 പന്ന്യന്നൂർ, 14 മനേക്കര,15 പുഞ്ചക്കര പട്ടികജാതി: ഏഴ് വടക്കേ പന്ന്യന്നൂർ
കീഴല്ലൂർ ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് ചാലോട്, രണ്ട് എടയന്നൂർ, അഞ്ച് കുമ്മാനം, 10 പേരാവൂർ, 12 കീഴല്ലൂർ, 14 നല്ലാണി, 15 കാനാട്, 16 പനയത്താംപറമ്പ് പട്ടികജാതി: ആറ് എളമ്പാറ
തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് പടിച്ചാക്കൽ, അഞ്ച് തില്ലങ്കേരി, ആറ് വഞ്ഞേരി, ഒൻപത് പെരിങ്ങാനം, 11 കാഞ്ഞിരാട്, 12 മച്ചൂർമല, 13 പള്ള്യം പട്ടികവർഗ്ഗം: എട്ട് കാവുമ്പടി കൂടാളി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് നിടുകുളം, മൂന്ന് ആയിപ്പുഴ, നാല് തുമ്പോൽ, ആറ് പാണാലാട്, ഏഴ് കൊടോളിപ്രം, എട്ട് കുന്നോത്ത്, 13 താര്യോട്, 14 കൂടാളി ടൗൺ, 17 ബങ്കണപറമ്പ്, 18 പൂവത്തൂർ
പട്ടികജാതി: രണ്ട് പട്ടാന്നൂർ
പായം ഗ്രാമപഞ്ചായത്ത്
വനിത: അഞ്ച് ആനപ്പന്തി കവല, ആറ് കുന്നോത്ത്, 10 പായം, 12 മാടത്തിൽ, 13 കരിവണ്ണൂർ, 14 തന്തോട്, 16 അളപ്ര, 17 വിളമന, 18 മലപ്പൊട്ട്, 19 ഉദയഗിരി പട്ടികജാതി: എട്ട് ചീങ്ങാക്കുണ്ടം.




