കേരള സ്റ്റേറ്റ് സർവീസ് പെൻഷേർസ് അസോസിയേഷൻ കേളകം മണ്ഡലം സമ്മേളനം അഡ്വ.സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു

കേളകം: കേരള സ്റ്റേറ്റ് സർവീസ് പെൻഷേർസ് അസോസിയേഷൻ കേളകം മണ്ഡലം സമ്മേളനം കെ പി സി സി പ്രസിഡന്റും, പേരാവൂർ എം എൽ എ യുമായ അഡ്വ. സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സി. സണ്ണി ആദ്യക്ഷത വഹിച്ച ചടങ്ങിൽ സിൽവി ടീച്ചർ പ്രാത്ഥന ഗീതം ആലപിച്ചു.വനിത ഫോറം പ്രസിഡന്റ് എലിസബത് ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് ടി. ദാമോദരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി പി. വി. മാനുവേൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. സി. വര്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. ജി. ജോസഫ് നവാഗതരെ സ്വീകരിച്ചു. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് നാരായണൻ മാസ്റ്റർ, കേളകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്, ജില്ലാ കമ്മിറ്റി അംഗം പി. എ. സെബാസ്റ്റ്യൻ, കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. കെ. എ അലക്സാണ്ടർ നന്ദി പറഞ്ഞു.
തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹൻ റിട്ടേനിംഗ് ഓഫീസർ ആയി അടുത്ത വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികളായി പി. സി. സണ്ണി (പ്രസിഡന്റ് ), പി. വി. മാനുവേൽ (സെക്രട്ടറി ), ബേബി ജോർജ് (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.




