Uncategorized

കരീബിയൻ പടയെ ചുട്ടുചാമ്പലാക്കി ഗില്ലിൻ്റെ യങ് ഇന്ത്യ; അത്യപൂർവമായ ചരിത്രനേട്ടം

വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ചരിത്രത്തിലേക്ക് ചുവടുവച്ച് ശുഭ്മാൻ ഗില്ലിൻ്റെ യുവ ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

അഞ്ചാം ദിനം സായ് സുദർശൻ്റെ (39) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 35.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്ത് ഇന്ത്യ അനായാസം മത്സരം പൂർത്തിയാക്കി. സ്കോർ, വിൻഡീസ് 248 & 390 (ഫോളോഓൺ). ഇന്ത്യ 518/5 ഡിക്ലയേർഡ് & 124/3.

ഒരേ എതിരാളികൾക്കെതിരെ തുടർച്ചയായ 10 ടെസ്റ്റ് പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോർഡ് നേട്ടത്തിനൊപ്പം എത്താനും ഇന്ത്യൻ ടീമിന് കഴിഞ്ഞു. 2002 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഇന്ത്യയുടെ അപരാജിത കുതിപ്പ്. നേരത്തെ 1998 മുതൽ 2024 വരെ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ 10 ടെസ്റ്റ് പരമ്പര ജയങ്ങൾ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് ഗില്ലും കൂട്ടരും എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button