നെയ്യാറ്റികരയിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിയായ ജോസ് ഫ്രാങ്ക്ലിനായി അന്വേഷണം ഊര്‍ജിതം

നെയ്യാറ്റികരയിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്. പ്രതി ജോസ് ഫ്രാങ്ക്ലിന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായി സൂചന. ജോസ് ഫ്രാങ്ക്ലിന്‍ ജില്ല വിട്ടതായി പോലീസിന് വിവരം ലഭിച്ചു.
അതേ വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുെട അടിസ്ഥാനത്തില്‍ പോലീസ് സമീപ വാസികളില്‍ നിന്ന് കഴിഞ്ഞദിവസം മൊഴികള്‍ രേഖപ്പെടുത്തി. ജോസ് ഫ്രാങ്ക്ലിന്‍ പലരെയും സമാനമായി പണത്തിന്റെ പേരില്‍ പീഡിപ്പിച്ചൂവെന്നാണ് വിവരം. വട്ടിപ്പലിശക്കായി പലരില്‍ നിന്നും വീടും വസ്തുക്കളും എഴുതി വാങ്ങി. തൊഴില്‍ വാഗദ്ാനം നല്‍കിയും ചിലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായും പരാതികള്‍ ഉണ്ട്.
നിലവിലെ കേസിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരുമെന്നും സൂചനയുണ്ട്. അതേസമയം 2020-ല്‍ വൃക്ക തട്ടിപ്പിന് ഇരയായി നെയ്യാറ്റികരയില്‍ മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും പുനരന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.




