Uncategorized
“ദേശീയ പദവി വേണ്ട”; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

കോഴിക്കോട്; യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി നൽകിയ ദേശീയ സെക്രട്ടറി സ്ഥാനം അബിൻ നിരസിച്ചു. പാർട്ടി തീരുമാനത്തെ ആരും തള്ളിപ്പറയില്ല, പക്ഷ തനിക്ക് കേരളത്തിൽ നിൽക്കാൻ അവസരം വേണം. ദേശീയ പദവി വേണ്ട എന്നായിരുന്നു അബിൻ്റെ വാക്കുകൾ. വൈകാരികമായ പ്രതികരണമാണ് യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്.




