Uncategorized

കണ്ണൂർ ജില്ലാ CBSE സഹോദയ കലോത്സവം : കേളകംഎം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിന് തിളക്കമാർന്ന വിജയം.

കേളകം :- കണ്ണൂർ ജില്ലാ CBSE സഹോദയ സ്ക്കൂൾ കോംപ്ലക്സ് ശ്രീകണ്ഠാപുരം മേരിഗിരി ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂൾ മിന്നും പ്രകടനവുമായി ശ്രദ്ധേയരായി. വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും എ ഗ്രേഡുകളും കരസ്ഥമാക്കി സ്ക്കൂൾ മികച്ച വിജയം നേടി.ജില്ലയിലെ നൂറോളം CBSE സ്ക്കൂളുകൾ പങ്കെടുത്ത കലോത്സവത്തിൽ കലയുടെയും സംസ്കാരത്തിൻ്റെയും വിവിധ വേദികളിൽ എം. ജി. എം. ശാലേം സ്ക്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. മോഹിനിയാട്ടം. ഭരതനാട്യം, മോണോ ആകട്, കവിതാ പാരായണം സംഗീതം, ചിത്രരചന ,പ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികളാണ് സമ്മാനങ്ങൾ നേടിയത്.കാറ്റഗറി 3rd ഭരത നാട്യത്തിൽ 9 ാം ക്ലാസ് വിദ്യാർത്ഥിനി ഗൗരിനന്ദ കെ.എസ്. ഒന്നാം സ്ഥാനവും എ ഗ്രേഡും കുച്ചു പുടിയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.കാറ്റഗറി 3rd മോണോ ആക്ടിൽ 10-ാം വിദ്യാർത്ഥിനി ദേവഗംഗ എസ്. പവി. രണ്ടാം സ്ഥാനവും മലയാളം extempore ൽ A ഗ്രേഡും നാടോടി നൃത്തത്തിൽ A ഗ്രേഡും കരസ്ഥമാക്കി 18 പോയിൻ്റോടെ സ്ക്കൂൾ ചാമ്പ്യനായി.
കാറ്റഗറി രണ്ടിൽ നാടോടി നൃത്തത്തിൽ 7ാം ക്ലാസ് വിദ്യാർത്ഥിനി അനാമിക ശശികുമാർ ഒന്നാം സ്ഥാനവും A ഗ്രേഡും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി 18 പോയിൻ്റോടെ സ്ക്കൂൾ ചാമ്പ്യനായി.
കാറ്റഗറി 2 വിൽ മലയാളം പ്രസംഗത്തിൽ 7-ാം ക്ലാസ് വിദ്യാർത്ഥിനി ഇവാഞ്ചലിൻ മരിയ ഷോജറ്റ് ഒന്നാം സ്ഥാനവും A ഗ്രേഡും
ഇതേ കാറ്റഗറിയിൽ തന്നെ 6-ാംക്ലാസ് വിദ്യാർത്ഥിനി ആഗ്നസ് ആൻ റോഷൻ സെക്കൻഡ് പ്രൈസും A ഗ്രേഡും നേടി.
വിവിധ മത്സരങ്ങളിലായി 40 ഓളം വിദ്യാർത്ഥിക ൾ Aഗ്രേഡും കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ മികച്ച പ്രകടനമെന്ന് സ്ക്കൂൾ മാനേജർ റവ: ഫാ.എൽദോ എ.കെ. സ്ക്കൂൾ പ്രിൻസിപ്പൾ റ്റി.വി. ജോണി എന്നിവർ അറിയിച്ചു. കേളകം ടൗണിലേക്ക് വിജയികളെ ആനയിച്ചു കൊണ്ടുള്ള റാലിയിൽ വിദ്യാർത്ഥികൾ എല്ലാവരും പങ്കെടുക്കുകയുണ്ടായി. കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെയും പിൻതുണ നൽകിയ രക്ഷിതാക്കളെയും അഭിനന്ദിച്ചു. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിപ്പിക്കുന്നതിന് സ്ക്കൂൾ നൽകുന്ന പ്രാധാന്യമാണ് ഈ വിജയത്തിലൂടെ വ്യക്തമാക്കുന്നതെന്നും ഇരുവരും സൂചിപ്പിക്കുകയുണ്ടായി.
തുടർച്ചയായ വിജയങ്ങളിലൂടെ ജില്ലാ തലത്തിൽ തങ്ങളുടെ കലാപരമായ മോൽക്കോയ്മ ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button