Uncategorized

മലയാളി മാസ്റ്റേർസ് അസോസിയേഷൻ തലശ്ശേരിയിൽ വെച്ച് നടത്തിയ ജില്ലാ മീറ്റിൽ സമ്മാനാർഹരായ യു എം സി അംഗങ്ങളെ ആദരിച്ചു

കേളകം : മലയാളി മാസ്റ്റേർസ് അസോസിയേഷൻ തലശ്ശേരിയിൽ വെച്ച് നടത്തിയ ജില്ലാ മീറ്റിൽ
വിവിധ കായിക ഇനങ്ങളിൽ സമ്മാനാർഹരായ യു എം സി ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റത്തിനെയും എക്സിക്യൂട്ടീവ് അംഗം ജെ.ദേവദാസനെയും ആദരിച്ചു. കേളകം യുഎംസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ യു എം സി യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിക്കുകയും
സെക്രട്ടറി സജി ജോസഫ് സ്വാഗതം പറയുകയും ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരി തൂക്കിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ എം ബഷീർ , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ, അബ്ദുൽസലാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യു എം സി കേളകം യൂണിറ്റ് ജോയിന്റ് സെക്രട്ടറി സൈജു ഗുജറാത്തി ചടങ്ങിൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button