Uncategorized
സി.കെ. ജാനു യു.ഡി.എഫിലേക്ക്

കൽപ്പറ്റ: ആദിവാസി നേതാവ് സി.കെ. ജാനു കോൺഗ്രസിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സഹകരണം ആവശ്യപ്പെട്ട് സി.കെ. ജാനു യു.ഡി.എഫിന് കത്തുനൽകി. കത്ത് യു.ഡി.എഫ് യോഗം ചർച്ചചെയ്തു എന്നാണ് വിവരം. സി.കെ. ജാനുവുമായി സഹകരണമാകാമെന്നാണ് യു.ഡി.എഫ് ധാരണയിലെത്തിയത്.
അതേസമയം, സി.കെ. ജാനുവിൻ്റെ യു.ഡി.എഫ് പ്രവേശനത്തിൽ രമേശ് ചെന്നിത്തലയും കെ. മുരളീധരനും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫുമായി സഹകരിക്കാൻ ഒരുതരത്തിലുള്ള ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് സി.കെ. ജാനു പറയുന്നത്.




