Uncategorized

ഹോട്ടലിൽ എത്തും; അതിവിദഗ്ധമായി ചാരിറ്റിക്കുള്ള പണപ്പെട്ടി കവരും; 20ഓളം ഹോട്ടലുകളിൽ മോഷണം നടത്തിയ ആൾ പിടിയിൽ

കോഴിക്കോട്: ഹോട്ടലുകളില്‍ ചാരിറ്റിക്കായിവെച്ചിരുന്ന പണപ്പെട്ടി കവര്‍ന്ന മോഷ്ടാവ് പിടിയില്‍. തൃശൂര്‍ ചാഴൂര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് പിടിയിലായത്. മുന്‍പ് മോഷണം നടത്തിയ ഹോട്ടലുകളുടെ ലിസ്റ്റുമായായിരുന്നു ഇയാള്‍ കവര്‍ച്ചയ്ക്ക് ഇറങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഇയാള്‍ ഒരു ഹോട്ടലില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതിവിദഗ്ധമായാണ് ഇയാള്‍ മോഷണം നടത്തുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ ഇയാള്‍ മോഷണം നടത്തുന്നത് വ്യക്തമായി കാണാം. ഹോട്ടല്‍ മാനേജരുമായി സംസാരിച്ച ശേഷം പോകാന്‍ ഇറങ്ങുമ്പോള്‍ ഇയാള്‍ പോക്കറ്റില്‍ നിന്ന് ഒരു പൊതി പുറത്തെടുക്കുന്നുണ്ട്. ഇതില്‍ ചില്ലറ പൈസയാണ്. ഇത് മാറ്റി നോട്ട് വാങ്ങുകയാണെന്ന വ്യാജേനെ സഞ്ചി മേശപ്പുറത്തുവെയ്ക്കുന്നു. ചാരിറ്റിക്കുള്ള പണപ്പെട്ടി ഹോട്ടല്‍ മാനേജര്‍ കാണാതെ സഞ്ചി ഉപയോഗിച്ച് മറയ്ക്കും. ഈ സമയം കടയില്‍ ആരെങ്കിലും വന്നാല്‍ അതും ഇയാള്‍ ശ്രദ്ധിക്കും. ആരും കാണാതെ പണപ്പെട്ടി മറച്ചുപിടിച്ച് ഹോട്ടലില്‍ മുങ്ങുകയാണ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button