ദീപാവലിക്ക് കേരളത്തിലെ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍-പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
ബെംഗളൂരു-കൊല്ലം സര്‍വീസുകള്‍
06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് എസ്എംവിടി ബംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചക്ക് 12.55ന് കൊല്ലത്ത് എത്തും.
06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 9.45ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.




