Uncategorized

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബാബു അന്തരിച്ചു

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.എവിഎം സ്റ്റുഡിയോ നിർമിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾക്കു പിന്നിൽ ബാബു ഉണ്ടായിരുന്നു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച തമിഴ് ചിത്രങ്ങളാണ്. 2001-ൽ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മൻ’ ആയിരുന്നു അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button