Uncategorized

അനുരാഗവും വിഷാദവും ആര്‍മാദവും ഇടകലര്‍ന്നൊഴുകിയ ഒരു നദി; അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന്റെ ഓര്‍മകള്‍ക്ക് 38 വയസ്

ഗായകന്‍ കിഷോര്‍ കുമാര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് 38 വര്‍ഷം.സന്തോഷത്തില്‍ ഒപ്പം ചിരിക്കാനും, ദുഃഖത്തില്‍ ചേര്‍ന്നുനില്‍ക്കാനും കിഷോര്‍ കുമാറിന്റെ സ്വരത്തിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നുഒരു ചിരിയില്‍ കുസൃതി ഒളിപ്പിച്ച, ഒരു നെടുവീര്‍പ്പില്‍ വിരഹത്തിന്റെ കടല്‍ ഒഴുക്കിയ, അനശ്വര ഗാനങ്ങളുടെ ഗന്ധര്‍വനായിരുന്നു കിഷോര്‍ കുമാര്‍. വിഷാദഛായയുള്ള ശബ്ദത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ സംഗീത പ്രതിഭ. 1948ല്‍ സിദ്ധിയിലൂടെ തുടങ്ങിയെങ്കിലും 1969ല്‍ ‘ആരാധന’യിലെ പാട്ടുകളിലൂടെയാണ് കിഷോര്‍ കുമാര്‍ ഗായകനെന്ന നിലയില്‍ പ്രശസ്തനാകുന്നത്. ‘രൂപ് തേരാ മസ്താന’ തീവ്ര പ്രണയത്തിന്റെ അഗ്നി ജ്വലിപ്പിച്ചുവെങ്കില്‍ ‘ചല്‍ത്തേ ചല്‍ത്തേ’യിലെ വിരഹസ്വരം ഹൃദയങ്ങളെ നൊമ്പരപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button