*കാർഷിക അഭിവൃദ്ധിക്കായി കൂട്ടായ പരിശ്രമം അനിവാര്യം;കേളകം ഇല്ലിമുക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു*

കേളകം: കേളകം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വികസന സമിതി സെമിനാർ ഇല്ലിമുക്കിൽ നടത്തി.ഗ്രാമവികസനത്തിൻ്റെ ശാസ്ത്രീയ വഴികൾ തേടി നടത്തിയ സെമിനാറിൽ കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, മാധ്യമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സെമിനാർ പഞ്ചായത്തംഗം മനോഹരൻ മരാടി ഉൽഘാടനം നടത്തി. കാർഷിക-വ്യാവസായിക മേഖലയെ സംബന്ധിച്ച് ആറളം ഫാം അഡ്മിനിസ്ട്രേറ്റർ ഡോ.കെ.പി.നിധീഷ് കുമാർ ,ക്ഷീരമേഖലയെ സംബന്ധിച്ച് ചുങ്കക്കുന്ന് സീനിയർ വെറ്റനറി സർജൻ ഡോ. പി.എൻ.ഷിബു,വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് റിട്ട. ഹെഡ്‌മാസ്റ്റർ കെ.ഹരിന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി.മാധ്യമ പ്രവർത്തക ശുഭ ജോസഫ് മോഡറേറ്റർ ആയിരുന്നു. വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക മേഖലയിലേതുൾപ്പെടെനിരവധി പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. വാർഡ് വികസന സമിതി കൺവീനർ എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ നേതൃത്യം നൽകി.
കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി കൂട്ടായ പരിശ്രമം വേണമെന്നും, ലാന്റ് ബാങ്ക് രൂപവത്കരിച്ച് കൂടുതൽ പേരെ കാർഷിക മേഖലയിലേക്ക്എത്തിക്കാനാകണമെന്ന് ആറളം ഫാം അഡ്മിനിസ്ട്രേറ്റർ ഡോ. കെ.പി.നിധീഷ്‌കുമാർ പറഞ്ഞു. ക്ഷീരമേഖലയുടെ അഭിവൃദ്ധിക്ക് സമഗ്രമായ പദ്ധതികളാണ് ആവശ്യമെന്ന്ചുങ്കക്കുന്ന് സീനിയർ വെറ്റനറിസർജൻ ഡോ. പി.എൻ.ഷിബു പറഞ്ഞു.




