Uncategorized
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കൊട്ടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

കൊട്ടിയൂർ:ദേശീയ പോളിയോ നിർമാജന പരിപാടി 2025ൻ്റെ ഭാഗമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കൊട്ടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തി്ന് കീഴിലുള്ള 21 സെന്ററുകളിലായി പൾസ് പോളിയോ നടത്തുന്നതിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.ചടങ്ങിന് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ അർജുൻ,ഡോ: രോമിത് എന്നിവർ നേതൃത്വം നൽകി




