Uncategorized

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റു; നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ കയറിയിറങ്ങിയത് 5 വര്‍ഷം; വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് മന്ത്രി പി പ്രസാദ്

വനം വകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയില്‍ ശാസിച്ച് കൃഷിമന്ത്രി പി പ്രസാദ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നത് വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് ശാസന. നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയത്.2020ല്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായ രണ്ട് കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷമായിട്ടും അര്‍ഹതപ്പെട്ട നഷ്ടപരിഹാര തുക കിട്ടിയില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ കയറ്റി ഇറക്കുന്നെന്ന പരാതിയാണ് ഇന്നലെ ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷിമന്ത്രിക്ക് മുന്നിലെത്തിയത്. രേഖകള്‍ പരിശോധിച്ച മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിച്ചു. കൂടാതെ പാലമേലില്‍ നടന്ന പൊതുപരിപാടിയല്‍ സദസിലിരുത്തി പരസ്യമായും മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button