Uncategorized
ബെംഗളൂരുവിൽ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പബ്ബിലെ ശൗചാലയത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള പബ്ബിലാണ് സംഭവം. സ്ത്രീകളുടെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. മാണ്ഡ്യ സ്വദേശി മേഘരാജാണ് മരിച്ചത്.സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ദിവസം രാത്രിയാണ് മേഘരാജ് പബ്ബിലെത്തിയത്. ഇവിടെ നിന്ന് അമിതമായി മദ്യം കഴിച്ചിരുന്നു. പിന്നീട് ഛർദ്ദിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് യുവാവ് ശൗചാലയത്തിലേക്ക് പോയത്. പിന്നീട് ഏറെ നേരം കാണാത്തതിനെ തുടർന്ന് പബ്ബ് അധികൃതർ നടത്തിയ പരിശോധനയിലാണ് മേഘരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്…




