Uncategorized

എന്റെ പൊന്നേ, ഇതൊരു കോമ്പറ്റിഷൻ അല്ല! റെക്കോർഡുകൾ തിരുത്തി സ്വർണവില പുത്തൻ ഉയരത്തിൽ

കയറിയും ഇറങ്ങിയും നിൽക്കുന്ന സ്വർണവില (gold price) സാധാരണക്കാരന്റെ ‘സുവർണസ്വപ്നങ്ങൾക്ക്’ വൻ പ്രഹരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസത്തേക്കാൾ ഉയർന്ന സ്വർണവില ഇന്ന് പുത്തൻ റെക്കോർഡ് തീർത്തിരിക്കുകയാണ്. ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന് വില 91,120 രൂപയാണ്. കഴിഞ്ഞ ദിവസം രാവിലെ വിലയിടിഞ്ഞു എങ്കിലും, ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയർന്നു. 90,720 എന്ന പുതിയ റെക്കോർഡ് കുറിച്ചതും ഇതേദിവസം തന്നെ. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇപ്പോൾ നൽകേണ്ട തുക 11,390 രൂപയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണ വില പവന് 90,000 രൂപ കടന്ന്, ഒക്ടോബർ 8 ന് 840 രൂപ ഉയർന്ന് 90,320 രൂപയിലെത്തി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച യുഎസ്-ചൈന വ്യാപാര യുദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, കുറഞ്ഞ അടിസ്ഥാന പലിശനിരക്കുകൾ കാരണം യുഎസ് ഡോളറിന്റെയും ബോണ്ടുകളുടെയും മൂല്യം ദുർബലമാകൽ എന്നിവയുൾപ്പെടെ നിരവധി ആഗോള ഘടകങ്ങൾ സ്വർണവിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button