Uncategorized

ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി ഇ ബി മേനോൻ അന്തരിച്ചു

മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ പി ഇ ബി മേനോൻ (86) അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക്. ഭൗതികശരീരം വൈകുന്നേരത്തോടെ ആലുവയിലെ വസതിയിലെത്തിക്കും. ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലകായിരുന്നു അദ്ദേഹം. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലൻ ആൻഡ് കമ്പനിയുടെ മേധാവിയാണ് 2003 മുതൽ പ്രാന്തസംഘചാലകായ പി ഇ ബി മേനോൻ.
പി മാധവ്ജിയുടെ സമ്പർക്കത്തിലൂടെ ക്ഷേത്ര സംരക്ഷണസമിതി പ്രവർത്തകനായി. പിന്നീട് ആർഎസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, സഹപ്രാന്തസംഘചാലക് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ആർഎസ്എസുമായി ബന്ധപ്പെട്ട നിരവധി ട്രസ്റ്റുകളിലൂടെയും സേവാഭാരതിയിലൂടെയും ഒട്ടനവധി ബാലികാ, ബാല സദനങ്ങളും മാതൃസദനങ്ങളും വിദ്യാലയങ്ങളുമൊക്കെ തുടങ്ങാൻ മുൻകൈയ്യെടുത്ത കാര്യകർത്താവായിരുന്നു പിഇബി മേനോൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button