Uncategorized

സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി

മലപ്പുറം: ഡോ. കെ ടി ജലീല്‍ എംഎല്‍എ സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ്. ഭരണസ്വാധീനം ഉപയോഗിച്ച് അനർഹമായി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും തവനൂർ എംഎൽഎയും മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു എ റസാഖ് ഗവര്‍ണർക്ക് പരാതി നൽകി. സർവീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ട്.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ സര്‍വീസ് കാലയളവിലെ സർവീസ് ബുക്കിലാണ് തിരുത്തലിന് ശ്രമിക്കുന്നത് എന്നാണ് യൂത്ത് ലീഗ് ആരോപണം. എന്നാൽ ചട്ടവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല എന്നാണ് കെ ടി ജലീലിന്റെ മറുപടി.
സർവീസ് ചട്ടത്തിനെതിരായ കാര്യങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ച് ചെയ്യാനാണ് കെ ടി ജലീലിൻ്റെ ശ്രമം എന്നാണ് യൂത്ത് ലീഗ് ആക്ഷേപം. കെ ടി ജലീല്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സർവീസ് ബുക്ക് തിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായിരുന്ന മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ 2021 മാര്‍ച്ച് 13ന് രാജിവെച്ചിരുന്നു. 2024 ഓഗസ്റ്റ് 13ന് പി എഫിലെ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു. അന്ന് രാജി വെച്ചു എന്നത് മാറ്റി വിടുതലാക്കി പെന്‍ഷന്‍ ലഭിക്കുന്ന രൂപത്തില്‍ സർവീസ് ബുക്ക് തിരുത്താനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് യു എ റസാഖ് ആരോപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button