Uncategorized

കരൂർ ദുരന്തത്തിലെ ഹൈക്കോടതി പരാമർശത്തിനെതിരെ സുപ്രീംകോടതിയിൽ ടിവികെ, ‘തെറ്റിദ്ധാരണാജനകം, നേതാക്കൾ ഒളിച്ചോടിയില്ല’

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ നേതാക്കൾ ഒളിച്ചോടിപ്പോയി എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് തമിഴ്‌നാട് വിടുതലൈ കലൈകൾ (ടിവികെ) വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ആധവ് അർജുനൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ടിവികെ. ഈ പരാമർശം നടത്തിയത്.

ടിവികെ നേതാക്കളും പ്രവർത്തകരും ദുരന്തസമയത്ത് ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിയതെന്ന് ആധവ് അർജുനൻ അവകാശപ്പെട്ടു. ചിലർ കുഴഞ്ഞുവീണെന്ന് അറിഞ്ഞ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകി. ഇതിനായി ടിവികെ. ക്രമീകരിച്ചിരുന്ന ഡോക്ടർമാർ ഇടപെടുകയും പാർട്ടി സജ്ജീകരിച്ചിരുന്ന ആംബുലൻസുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കെല്ലാം തെളിവുകൾ ഉണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങളുമായി നടൻ വിജയ് സംസാരിച്ചു; നേരിട്ട് കാണാമെന്ന് ഉറപ്പ് നൽകി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി നടൻ വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. അപകടം നടന്ന് ഒൻപതാം ദിവസമാണ് ചെന്നൈയിലെ വീട്ടിൽ നിന്ന് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടത്. 15 മിനിറ്റിലധികം സമയം ഓരോരുത്തരോടും സംസാരിച്ച വിജയ്, “നടക്കാൻ പാടില്ലാത്തത് സംഭവിച്ചു, കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാൻ കഴിയില്ല,” എന്ന് പറഞ്ഞു. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.

വിജയ് ഫോണിൽ വിളിക്കുമെന്ന് ടി.വി.കെ. പ്രവർത്തകർ കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചിരുന്നു. എന്നാൽ, വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായും സൂചനയുണ്ടായിരുന്നു. നിലവിൽ ടി.വി.കെ. ജനറൽ സെക്രട്ടറി അരുൺ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ തുടരുകയാണ്. വിജയ് കരൂരിലേക്ക് എത്തുന്ന കാര്യത്തിൽ പിന്നീട് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button