Uncategorized

ആക്രിസാധനങ്ങളുടെ ലേലനടപടികളിൽ ക്രമക്കേട്; തളിപ്പറമ്പ് നഗരസഭാ ജീവനക്കാരന് സസ്പെൻഷൻ

തളിപ്പറമ്പ്: ആക്രിസാധനങ്ങളുടെ ലേലനടപടികളിൽ ക്രമക്കേട് കാട്ടിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ. തളിപ്പറമ്പ് നഗരസഭയിലെ വി.വി ഷാജിയെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സസ്പെന്റ് ചെയതത്. നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്യുന്നതിന് 2024 ജൂലൈ 26ന് നഗരസഭ ചെയർപേഴ്‌സൺ മുൻകൂർ അനുമതി നൽകിയിരുന്നു. മുൻകൂർ അനുമതി നൽകിയ വിഷയങ്ങൾക്ക് തൊട്ടടുത്ത് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയായും കൗൺസിലിന്റെ അംഗീകാരം വാങ്ങിയില്ല. സി.പി.എം നേതാവും നഗരസഭ കൗൺസിലറുമായ സി.വി ഗിരീശനാണ് പ്രശ്‌നം കൗൺസിൽ മുമ്പാകെ കൊണ്ടുവന്നത്. വിവരാവകാശ പ്രകാരം ഫയൽ കോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകൾ പുറത്ത് വരുന്നത്. 2025 മെയ് 22 ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകുകയും ചെയ്തു. 2025 ജൂലൈ 27 ന് ചേർന്ന സ്റ്റീയറിങ്ങ് കമ്മിറ്റി പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 6 മാസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ ജീവനക്കാരനെ സംരക്ഷിച്ചു നിർത്തുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നടപടി. റിപ്പോർട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജീവനക്കാരൻ വി.വി ഷാജിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്. മുൻസിപ്പൽ ആന്റ്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റാണ് വി.വി ഷാജി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button