Uncategorized

ദീപാവലി ആഘോഷമാക്കാന്‍ ജിയോഭാരതിന്റെ വമ്പന്‍ ഓഫർ; ഇനി 2ജി മുക്തഭാരതത്തിലേക്ക്

2ജി മുക്തഭാരതത്തിനായുള്ള മുന്നേറ്റത്തില്‍ സുപ്രധാന ചുവടുവെപ്പ് നടത്തി റിലയന്‍സ് ജിയോ. ദീപാവലിയോട് അനുബന്ധിച്ചാണ് 2ജി ഉപഭോക്താക്കളെ 4ജിയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന പുതിയ പദ്ധതി ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ താങ്ങാവുന്ന വിലയില്‍ ജിയോ ഭാരത് ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 699 രൂപ മുതല്‍ ഫോണുകള്‍ ലഭ്യമാക്കിയുള്ള പദ്ധതി ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2ജിയില്‍ നിന്ന് 5ജിയിലേക്ക്…
നിലവില്‍ 2ജി ഉപയോഗിക്കുന്ന 10 മില്യണ്‍ ഉപയോക്താക്കളെ 5ജിയിലേക്ക് മാറ്റാന്‍ ആണ് കമ്പനി പദ്ധതി ഇടുന്നത്. ഏറ്റവും അത്യാധുനിക സങ്കേതിക വിദ്യയാണ് ജിയോ ലഭ്യമാക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചതിനാല്‍ അതിവേഗം ജനകീയമായി മാറിയ മോഡലാണ് ജിയോ ഭാരത് വി4.
അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം, 38% ലാഭം
14 ജി ബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭ്യമാക്കുന്ന 28 ദിവസത്തെ പ്ലാനിന് 123 രൂപ മാത്രമാണ് ഈടാക്കുന്നത്. അതേസമയം മറ്റ് ടെലികോം സേവന ദാതാക്കളുടെ സമാന പ്ലാനിനു 199 രൂപയാണ് ഈടാക്കുന്നത്. അതായത് ഉപയോക്താവിന് ജിയോഭാരത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 38 ശതമാനം ലാഭമാണ് ഉണ്ടാകുന്നത്. ഇതേ പ്ലാന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1234 രൂപയ്ക്കും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button