Uncategorized
ഇരിട്ടി പായംമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് മിനി ലോറിയില്‍ ഇടിച്ച് വാഹനാപകടം

ഇരിട്ടി: ഇരിട്ടി പേരാവൂർ റോഡിൽ പായംമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് മിനി ലോറിയില്‍ ഇടിച്ച് വാഹനാപകടം. ഇരിട്ടി ഭാഗത്തുനിന്നും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ഇന്ന് രാവിലെ പായംമുക്കിലെ വളവിൽ മറിയുകയായിരുന്നു. ഇതിനിടയിൽ പേരാവൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിൽ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




