Uncategorized

എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റുമെന്ന് പരസ്യം; സ്ത്രീപീഡനത്തിന് ശ്രമിച്ച ‘വൈറൽ വൈദ്യൻ’ പിടിയിൽ

കൊല്ലം: തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദ്യൻ പിടിയിൽ. ചേർത്തല പള്ളിത്തോട് പുത്തൻതറയിൽ എൽ. ചന്ദ്രബാബു എന്ന സഹലേഷ് കുമാർ (54) ആണ് പിടിയിലായത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റി തരാമെന്നു സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ചികിത്സ.

കണ്ണൂർ സ്വദേശിനിയെയാണു ചികിത്സയുടെ മറവിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button