Uncategorized

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികളാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്വാഡയിൽ ചുമയ്ക്കുള്ള കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച 11 കുട്ടികൾ ആണ് മരിച്ചത്.

രാജസ്ഥാനിൽ കഫ് സിറപ്പ് ഉപയോഗിച്ച മൂന്ന് കുട്ടികൾ മരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ കുട്ടികൾക്ക് മരുന്ന് നിർദ്ദേശിച്ച ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ നിയമവിരുദ്ധമായി മരുന്നു നൽകിയതിന് ഡോക്ടർ പ്രവീൺ സോണിയെ മധ്യപ്രദേശ് സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് എതിരെയും കേസ് എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button