Uncategorized

“അയപ്പവിഗ്രഹം അടിച്ച് മാറ്റാതിരുന്നത് ഭാഗ്യം, സ്വര്‍ണപ്പാളി വിഷയം സിബിഐ അന്വേഷിക്കണം “; വി. ഡി. സതീശൻ

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം മന്ത്രിയും പ്രസിഡൻ്റും ഉടൻ രാജി വയ്ക്കണമെന്നും ഇതൊരു കൂട്ടുകച്ചവടമാണ് എന്നും സതീശൻ പറഞ്ഞു.

അയപ്പവിഗ്രഹം അടിച്ച് മാറ്റാതിരുന്നത് ഭാഗ്യമെന്ന് പറഞ്ഞ സതീശൻ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് രാഷ്‌ട്രീയ പിന്തുണ കിട്ടിയിട്ടുണ്ട് എന്നും ആരോപിച്ചു. ശബരിമലയിൽ 1998ൽ വിജയ്‌മല്യ നൽകിയ സ്വർണം എത്ര ബാക്കി ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. 40ഓളം ദിവസം ശബരിമലയിലെ വസ്തുകൾ എവിടെയായിരുന്നുവെന്നും, ഇത് സ്വർണം അടിച്ച് മാറ്റാനുള്ള പ്ലാനായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button