സ്വരരാഗതാള വിസ്മയം തീർത്ത് ഇരിട്ടി ദസറ സമാപിച്ചു

ഇരിട്ടി:കേരളത്തിനകത്തും പുറത്തുമുള്ള നൃത്ത-സംഗീത രംഗത്തെ സുപ്രസിദ്ധ കലാകാരൻമാർക്കൊപ്പം പ്രാദേശിക കലാകാരൻമാരും അണിനിരന്ന് ഇരിട്ടി നഗരത്തിൽ നിറങ്ങളുടെയും സംഗീതത്തിൻ്റെയും നൃത്തങ്ങളുടെയും സ്വരരാഗതാള വിസ്മയം തീർത്ത് നാലു ദിനങ്ങളിലായി നടന്ന ഇരിട്ടി ദസറ സമാപിച്ചു.കലാ-സാംസ്ക്കാരിക സംഘടനകളായ, ഇരിട്ടി സംഗീതസഭ, ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം, ഇരിട്ടി വി എം ഫൗണ്ടേഷൻ, ചിദംബരം കലാക്ഷേത്രം, ഇരിട്ടിയിലെ വ്യാപാര സംഘടനകൾ, അസോ.ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഇരിട്ടിയിലാധ്യമായി സംഘടിപ്പിച്ച ഇരിട്ടി ദസറയുടെ ഭാഗമായുള്ള സമാപനസാംസ്ക്കാരിക സമ്മേളനം
സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ അധ്യക്ഷനായി. ഇരിട്ടി ദസറയോടനുബന്ധിച്ച് നടത്തിയ വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള സമ്മാന പദ്ധതിയുടെ ബംബർ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു. ഇരിട്ടി ദസറ ലോഗോ രൂപകൽപ്പന ചെയ്ത അക്ഷര ഷാജി ഉൾപ്പെടെയുള്ള വിവിധ പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും ജില്ലാതല മത്സര വിജയികൾക്കുള്ള സമ്മാനദാനവും
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. ദസറയുടെ ഭാഗമായി ഇരിട്ടിയിലെ മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, വ്യാപാര സംഘടനാ പ്രതിനിധികളായ ജോസഫ് വർഗ്ഗീസ്, റെജി തോമസ്, പി.കെ.മുസ്തഫ ഹാജി, അയൂബ് പൊയിലൻ, അലി ഹാജി, മുരളീധരൻ കോമ്പിലത്ത് ഒ.വിജേഷ്,രാമകൃഷ്ണൻ എഴുത്തൻ, വിവിധ സംഘടനാ പ്രതിനിധി ക ളായപ്രകാശൻ ,പാർവ്വണം, പ്രദീപൻ കക്കറയിൽ, എന്നിവർ സംസാരിച്ചു.തുടർന്ന് ഭരതശ്രീ കലാക്ഷേത്രം അവതരിപ്പിച്ച നൃത്തസന്ധ്യയും നിരവധി ഗായകർ ഒരുക്കിയ മെഗാ ഗാനമേളയും അരങ്ങേറി.




