Uncategorized

“എന്തിനാണ് ഷെയ്ൻ നിഗത്തിന്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത്, ഇത് കടുത്ത അസഹിഷ്ണുതയാണ്”; നിർമാതാവ് സന്തോഷ് ടി കുരുവിള

കൊച്ചി: ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടി, ഹാൽ എന്നീ സിനിമകളുടെ പോസ്റ്ററുകള്‍ ആസൂത്രിതമായി കീറിക്കളയുന്നതായി നിർമാതാവ് സന്തോഷ് ടി കുരുവിള. തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേക്ക് എന്തിനാണ് മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് എന്നതാണ് നിർമാതാവിന്റെ ചോദ്യം.

എന്തുകൊണ്ടാണ് ഷെയ്ൻ നിഗം എന്ന മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നതെന്നും സന്തോഷ് ടി കുരുവിള ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് നിർമാതാവ് തന്റെ പ്രതിഷേധം അറിയിച്ചത്.

സന്തോഷ് ടി കുരുവിള നിർമിച്ച ‘ബള്‍ട്ടി’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സെപ്റ്റംബർ 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സ്പോർട്സ് ആക്ഷൻ ഴോണറില്‍ കംപ്ലീറ്റ് എന്റർടൈനറായിട്ടാണ് ‘ബള്‍ട്ടി’ അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ‘ബൾട്ടി’യുടെ സംവിധാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button