Uncategorized

നെയ്‌ത്തേങ്ങയിലും തട്ടിപ്പ്, ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; സന്നിധാനത്ത് എത്തിച്ചത് പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകൾ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തിക്കുന്ന നെയ് തേങ്ങയിലും പണപ്പിരിവ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി. 2001 മുതൽ 2023 വരെ പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകളാണ് പോറ്റി സന്നിധാനത്ത് എത്തിച്ചത്. വിവിധ ഇടങ്ങളിലെ ഭക്തരിൽ നിന്നും നെയ്‌ത്തേങ്ങകൾ ശേഖരിച്ച് ലക്ഷങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റി സമ്പാദിച്ചത്.

ആചാര പ്രകാരം നെയ്‌തേങ്ങകൾ സന്നിധാനത്ത് എത്തിക്കേണ്ടത് ഇരുമുടി കെട്ടുകളിലാണ്. എന്നാൽ പോറ്റി എത്തിച്ചിരുന്നത് പമ്പയിൽ നിന്ന് ട്രാക്ടറുകളിലാക്കി. അഭിഷേകം നടത്തി പ്രസാദം ഭക്തർക്ക് നൽകുകയാണ് പതിവ്. 2023ൽ ദേവസ്വം ബോർഡ് ഇടപാട് വിലക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button