സാവിയോൺ ഓട്ടോ സിറ്റി & ടയേഴ്സ് ചാണപ്പാറയിൽ ബോഡി വർക്കും ബോഡി പെയിന്റിങ്ങും ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

ചാണപ്പാറ: സാവിയോൺ ഓട്ടോ സിറ്റി & ടയേഴ്സ് മലയോര മേഖലയിൽ ആദ്യമായി പുതിയ ആധുനിക സംവിധാനത്തോടുകൂടിയുള്ള ട്രക്കുകളുടെയും ബസ്സുകളുടെയും മറ്റ് വാഹനങ്ങളുടെയും ബോഡി വർക്കും ബോഡി പെയിന്റിങ്ങും ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കണിച്ചാർ സെന്റ് ജോർജ് പള്ളി വികാരി ഫാദർ മാത്യു പാലമറ്റത്തിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. യു എം സി കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജി ജോസഫ് സ്വാഗതം പറയുകയും കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് മാതൃകാ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ദേവദാസ്, അബ്ദുൾ സലാം, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും സ്ഥാപനം ഉടമ ബിനു ജോസഫ് നന്ദി പറയുകയും ചെയ്തു. ബോഡി വർക്ക് ആൻഡ് പെയിന്റിംഗ്, അണ്ടർ ബോഡി കോട്ടിംഗ്, ട്രക്ക് ടയേഴ്സ്, വാഷിംഗ്, ഫ്ലോർ മാറ്റ് വർക്ക്, ഇലക്ട്രിക്കൽ വർക്ക്, പോളിഷിംഗ്, വെൽഡിങ് എന്നീ സേവനങ്ങളും, വിവിധ കമ്പനികളുടെ ടയറുകൾ മിതമായ വിലയിലും കമ്പനി വിലയിലും വിലക്കപ്പെടുന്നു.




