Uncategorized
വിസ തട്ടിപ്പ്; ഒരാൾ പിടിയിൽ

ഇരിട്ടി; ബംഗളുരുവിൽ നിരവധി വിസാത്തട്ടിപ്പ് കേസിൽ പ്രതികളായ മലയാളികൾ അടങ്ങുന്ന സംഘത്തിലെ ബംഗളുരു സ്വദേശി വിൻസെന്റ് പോൾ റൊസാരിയോയെ ഇന്നലെ മംഗലാപുരം എയർപോർട്ടിൽ പിടിയിലായി. കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിൽ മൂന്നുപേർ നൽകിയിരുന്ന പരാതിയിൽ പോലീസ് പ്രതികൾക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മംഗലാപുരത്ത് വിമാനം ഇറങ്ങിയ പ്രതിയെ കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയും സംഘവും കസ്‌റ്റഡിയിൽ എടുക്കുന്നത്.




