Uncategorized

കണ്ണൂരിൽ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കണ്ണൂർ: മോട്ടോർ സൈക്കിൾ ഇടിച്ച് കേരളാ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ മരിച്ചു. എളയാവൂർ ക്ഷേത്രത്തിന് സമീപം നവനീതത്തിൽ സി.പി. ബാലകൃഷ്‌നാണ് (74) മരിച്ചത്.

പളളിക്കുന്ന് ജ്യോതിസ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കവെ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. രാത്രി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.ഭാര്യ : കെ. പി. ലളിത. മക്കൾ: ദീപ, വിനീത്. മരുമക്കൾ : സൂരജ്, ശ്രുതി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button