Uncategorized
കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎമ്മെന്ന് ബിജെപി

കണ്ണൂർ: കണ്ണൂരില്‍ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന് ബിജെപി ആരോപിച്ചു. നേരത്തെ ബിജെപി-സിപിഐഐം സംഘര്‍ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്.




