Uncategorized

യുഎസില്‍ ഷട്ട്ഡൗണ്‍ നിലവില്‍; ഇനി അത്യാവശ്യ സര്‍വീസുകള്‍ മാത്രം

വാഷിംഗ്ടണ്‍: യുഎസില്‍ ഷട്ട്ഡൗണ്‍ നിലവില്‍ വന്നു. യുഎസ് പ്രാദേശിക സമയം അര്‍ദ്ധരാത്രി 12.00 മണിക്കാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. അത്യാവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഇനി പ്രവര്‍ത്തിക്കൂ. നേരത്തേ യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നില്ല. ഇതിന് ശേഷം ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റില്‍ ഒരു താത്ക്കാലിക ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ഇതും പിരിഞ്ഞു. ഇതോടെ ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ട്രംപ് രംഗത്തെത്തി. ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button