Uncategorized
മണത്തണയിൽ പരിസരശുചീകരണവുമായി കർഷകമോർച്ച

മണത്തണ: പ്രധാനമന്ത്രിയുടെ ജന്മ ദിനത്തോടനു ബന്ധിച്ച് ‘സേവ പക്വാഡ എന്ന നിലയിൽ കർഷക മോർച്ച കണ്ണൂർ സൗത്ത് ജില്ലാ കമ്മറ്റി മണത്തണ ടൗണിലുള്ള പൊതുകിണറും പരിസരവും വൃത്തിയാക്കി.
ചടങ്ങിൽ പേരാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബേബി സോജ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് മനോഹരൻ വായോറ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം ജയപ്രകാശ് കൂട്ട, യുവമോർച്ച മുൻ ജില്ലാ അദ്ധ്യക്ഷൻ അരുൺ ഭരത്, ജില്ലാ സെക്രട്ടറി പി.ജി സന്തോഷ്, കർഷകമോർച്ച ജില്ലാ ട്രഷറർ ഷിബു കെ.പി, സരൂൺ കണ്ണൂർ ജില്ലാ സോഷ്യൽമീഡിയ കമ്മിറ്റി അംഗം, പഞ്ചായത്ത് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിന്ദികേശ് സി സ്വാഗതം പറഞ്ഞു.




