Uncategorized

ജനങ്ങൾക്ക് ഇടിത്തീയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യ സിലിൻഡറിന് വില കുത്തനെ വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിൻഡറിന് 15.50 രൂപയാണ് വര്‍ധിപ്പിച്ചത്. ദില്ലിയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില 1595.50 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വില നിയന്ത്രണാവകാശം കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതിനാൽ ഇടക്കിടെ വില വർധിപ്പിക്കാറുണ്ട്.

ആഗോളതലത്തിലുള്ള എല്‍ പി ജി നിരക്കുകളുടെയും വിതരണ ചെലവിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥിരമായ വില ക്രമീകരണമാണ് ഇതെന്നാണ് കമ്പനികള്‍ പറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പെട്രോള്‍- ഡീസല്‍ വിലയും പാചക വാതക വിലയും ക്രമീകരിക്കുന്നത്. ഓരോ മാസവും ആദ്യത്തിലാണ് ഇത്തരത്തിലുള്ള ക്രമീകരണം വരാറുള്ളത്.

പെട്രോള്‍- ഡീസല്‍ വില മാര്‍ച്ച് പകുതി മുതല്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണക്ക് വില കുറഞ്ഞാലും രാജ്യത്ത് കുറക്കാത്ത സ്ഥിതിവിശേഷവുമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍- ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വരെ കുറച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button