Uncategorized

താമസ സ്ഥലത്ത് നിന്നു തന്നെ ഇനി ചെക്ക് ഇന്‍ ചെയ്യാം; പുതിയ സേവനവുമായി സൗദിയ

ജിദ്ദ: സൗദി അറേബ്യയില്‍ എയര്‍ലൈന്‍സ് ആയ സൗദിയയും രാജ്യത്തെ പ്രമുഖ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ ‘സൗദി ഗ്രൗണ്ട് സര്‍വീസസ് കമ്പനി’യും സംയുക്തമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് താമസ സ്ഥലത്തു നിന്നു തന്നെ ചെക്ക് ഇന്‍ ചെയ്യുന്നതിനും ബാഗേജുകള്‍ കൈപ്പറ്റുന്നതിനും സാധിക്കുന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലെ നടപടികള്‍ ലളിതമാക്കി യാത്രക്കാര്‍ക്ക് സൗകര്യത്തോടെയുള്ള യാത്ര നല്‍കുകയാണ് കരാറിന്റെ ലക്ഷ്യം.

സൗദിയയുടെ കമേഴ്‌സ്യല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അര്‍വിഡ് മുഹ്ലിന്‍, സൗദി ഗ്രൗണ്ട് സര്‍വീസസ് സി.ഇ.ഒ മുഹമ്മദ് മാസി എന്നിവരാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ വീടുകളിലോ താമസസ്ഥലങ്ങളിലോ എത്തി ബോര്‍ഡിങ് പാസ് നല്‍കുകയും ബാഗേജുകള്‍ ശേഖരിക്കുകയും ചെയ്യുന്ന സേവനം ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button