Uncategorized

കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസ്; പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ. 5 ലിങ്കുകളുടെ വിവരങ്ങളാണ് കൈമാറിയത്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു.

കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് കൈമാറിയത്. ഇതിൽ 5 ലിങ്കുകളുടെ വിവരങ്ങൾ മെറ്റ അന്വേഷണ സംഘത്തിന് നൽകി. മെറ്റ നൽകിയ വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാം പ്രതി കെ എം ഷാജഹാൻ മൂന്നാം പ്രതി യാസിർ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നും പോലീസിന് ലഭിക്കാൻ ഉണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button