Uncategorized

ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നടന്നു

മട്ടന്നൂർ : പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഹിന്ദി വകുപ്പും ഹിന്ദുസ്ഥാൻ ഓർഗാനിക്ക് കെമിക്കൽസ് ലിമിറ്റഡ് കൊച്ചിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നടന്നു. ചടങ്ങ് ഹിന്ദുസ്ഥാൻ ഓർഗാനിക് കെമികൽസ് ലിമിറ്റഡ്, കൊച്ചി സീനിയർ ഹിന്ദി ഓഫീസർ അരുൺ എം വി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ റിട്ട. ഇൻകം ടാക്സ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഔദ്യോഗികഭാഷ എന്ന നിലയിൽ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും ലോക ഭാഷകളിൽ ഹിന്ദി ഭാഷയുടെ സ്ഥാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സമ്മേളനത്തിൽ ഹിന്ദി വിഭാഗം മേധാവി ഡോ. ലേഖ. പി , ഡോ. ശ്രീജിത്ത് പി, ഡോ.സുമിത നായർ, ഡോ. വി.ഡി. സുധീഷ് , നൗഫൽ ഖാൻ പി.എൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button