Uncategorized

വ്യാപാരഭവനിൽ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ചേർന്നു

കേളകം: വ്യാപാരഭവനിൽ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി രൂപീകരണ
യോഗം ചേർന്നു. ജോർജ്‌കുട്ടി വാളുവെട്ടിക്കൽ ആധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം ) ഹൈപ്പവർ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി യോഗം ഉദ്ഘാടനം നിർവഹിച്ചു. വിപിൻ തോമസ് ( നിയോജക മണ്ഡലം പ്രസിഡന്റ് ), ജെയ്‌സൺ ജീരകശ്ശേരി( കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ്), അപ്പച്ചൻ മാലത്ത് (ജില്ലാ വൈസ് പ്രസിഡണ്ട്), ജോൺ മേമന, ജോർജ് മാത്യു, സിപി ജോസ്, ജോൺസ് കുര്യാക്കോസ്, ജോജി പുന്നമറ്റം, തോമസ് വടശ്ശേരി, ബ്രിട്ടോ ജോസ്, വിനോദ് എടൂർ തുടങ്ങിയവർ സംസാരിച്ചു. സീനിയർ നേതാവും പാർട്ടി മുൻ പ്രസിഡണ്ടുമായിരുന്ന ജോൺ മേമനയെ നേതാക്കൾ ആദരിച്ചു.

യോഗത്തിൽ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. മണ്ഡലം പ്രസിഡണ്ടായി ജോർജ്‌കുട്ടി വാളുവെട്ടിക്കലിനേയും, വൈസ് പ്രസിഡന്റുമാരായി ടോമി കല്ലൂരാത്ത്, ടോമി മറ്റത്തിൽ എന്നവരെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജോൺസ് കുര്യാക്കോസ്, ഗോപാലകൃഷ്‌ണൻ മഞ്ഞപ്ര, ജിജി മുതുകാട്ടിൽ (സെക്രട്ടറിമാർ). ബെന്നി കാഞ്ഞിരകുളം (ജോയിൻ്റ് സെക്രട്ടറി). ജോജി പുന്നമറ്റം (ട്രഷറർ), ജിനോ കുട്ടിയാനി (യൂത്ത് ഫ്രണ്ട് ( എം) മണ്ഡലം പ്രസിഡണ്ട്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button