Uncategorized

മര്യാദയ്ക്കല്ലെങ്കില്‍ പോര്‍ട്ട് ചെയ്യും; ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ന്യൂഡൽഹി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്. ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.

അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.

2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. പിന്നീട് ഈ സംവിധാനം 2014 ല്‍ 480 ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button