Uncategorized
ചിക്കന്‍ ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോല് കൊണ്ട് അടിച്ചു, ഏഴ് വയസുകാരന് മരിച്ചു

മുംബൈ: കോഴിയിറച്ചി ആവശ്യപ്പെട്ടതിന് അമ്മ ഏഴ് വയസുകാരനെ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു. കൊലപാതകക്കുറ്റത്തിന് അമ്മയെ അറസ്റ്റ് ചെയ്തു.
പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് ചിക്കന്‍ ആവശ്യപ്പെട്ടതിന് മകനെ കൊന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




