Uncategorized
ഹഫ്‌ലെ മദീന ദഫ് സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

കേളകം: ഹഫ്‌ലെ മദീന ദഫ് സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. അടക്കാത്തോട് ടൗണിൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ദഫ് സംഘത്തിലെ മുതിർന്ന അംഗവും ടീം ക്യാപ്റ്റനുമായ ഹസ്സൻ കുട്ടി കൊടശ്ശേരി നിർവ്വഹിച്ചു. മുഹിയുദ്ധീൻ ജുമാമസ്ജിദ് ഇമാം സിയാസ് യമാനി പ്രാർത്ഥന നടത്തി. ദഫ് പരിശീലകന്മാരായ ബാസിത് ഫാളിലി മേപ്പാടി, ഷാനിദ് കാവുങ്കൽ, മുഹിയുദ്ധീൻ ജുമാ മസ്ജിദ് സെക്രട്ടറി താജുദ്ധീൻ എൻ.എ, കോഡിനേറ്റർമാരായ ഷമീർ കൊച്ചുപറമ്പിൽ, ബഷീർ വളകുഴി തുടങ്ങിയവർ സംസാരിച്ചു. മുഹിയുദ്ധീൻ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് ശരീഫ് കെ.എൻ, രിഫാ ഇയ്യ ജുമാ മസ്ജിദ് സെക്രട്ടറി ത്വാഹ, അബ്ദുൽ ഖാദർ പാണപ്പുറം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




