Uncategorized
ട്രെയിനിൽ നിന്ന് ലോഞ്ച് ചെയ്യാവുന്ന അഗ്നി മിസൈൽ പരീക്ഷണം വിജയം

ട്രാൻസ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ലോഞ്ച് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിന് സമയം കൂടുതൽ വേണ്ട എന്നുള്ള കാര്യവുമൊക്കെ ആണ് ഇതിനെ പറ്റി വാർത്തകളിൽ പറയുന്നത്. വേറെ ഒരു കാര്യം കൂടി ഉണ്ട്. ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന റെയിൽവേ ശൃംഖലയിൽ എവിടെ വേണമെങ്കിലും ഇനി അഗ്നി മിസൈൽ ലോഞ്ചറുകൾ ഉണ്ടാവാം.
കടലിൽ പോയ ന്യൂക്ലിയർ അന്തർവാഹിനിയെ തപ്പി കണ്ടു പിടിക്കുന്നത് പോലെ അഗ്നിയുടെ ലോഞ്ച് സൈറ്റ് കണ്ടുപിടിച്ച് തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്ക് റെയിൽ പാളത്തിൽനിന്നുള്ള ലോഞ്ചും ഒരു തലവേദന ആവും. പുറമെ നിന്ന് നോക്കിയാൽ ഒരു ഗുഡ്സ് കംപാർട്മെന്റ് പോലെ തന്നെ തോന്നിക്കുന്ന ലോഞ്ചർ ഇന്ത്യൻ റെയിൽവേയുടെ നെറ്റ്വർക്കിൽ എവിടെ വേണമെങ്കിലും നിർത്തിയിടാം.




