Uncategorized
വയോജനങ്ങൾക്ക് ആയൂർവേദ മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടത്തി

കണിച്ചാർ:പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് ആയൂർവേദ മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടത്തി. മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ വെച്ച് നടന്നമെഡിക്കൽ ക്യാമ്പ് കണിച്ചാർ ഗ്രാമ പഞ്ചായത്തംഗം ജിമ്മി എബ്രഹാമിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ വിജി തങ്കച്ചൻ പദ്ധതി വിശദീകരണം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ ലില്ലി വർഗീസ് ചെങ്ങോം ആയുർവേദ ഡോക്ടർ കെ എൻ ധന്യ, പേരാവൂർ ആയുർവേദ ആശുപത്രി ഡോക്ടർ പി വി സരിൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. രാജേഷ്, എബി, ബേബി ആനിതോട്ടത്തിൽ, ശ്രീഷ ബിജു എന്നിവർ സംസാരിച്ചു.




